ഫോര്‍ബ്‌സ്: ധനികരായ താരങ്ങളില്‍ ഒന്നാമന്‍ സല്‍മാന്‍; വരുമാനത്തില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മമ്മൂട
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്.
253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന്റെ സമ്പാദ്യം. (കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവ്) നടന്മാര്‍ക്ക് വെല്ലുവിളിയായി ഇത്തവണ ക്രിക്കറ്റ് താരം രണ്ടാമതെത്തി എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. 228.09 കോടിയുമായി വിരാട് കോഹ്!ലിയാണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ (185 കോടി) മൂന്നാമത്. ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്നതിനാല്‍ ഷാരൂഖ് ഖാന്‍ (56 കോടി) പതിമൂന്നാം സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടു. പരസ്യവരുമാനത്തില്‍ നിന്നുംമാത്രം ലഭിച്ച വരുമാനമാണ് അധികവും. കഴിഞ്ഞ വര്‍ഷം 170 കോടി സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്. അതുപോലെ തന്നെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്രോ (2017ല്‍ 68 കോടി) ഈ വര്‍ഷം 18 കോടി വരുമാനവുമായി 49-ാം സ്ഥാനത്തെത്തി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും 18 കോടി സമ്പാദ്യവുമായി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. പട്ടികയില്‍ ഇടംനേടിയ പതിനഞ്ച് താരങ്ങള്‍ തെന്നിന്ത്യയില്‍ നിന്നാണ്.
കേരളത്തില്‍ നിന്നും മമ്മൂട്ടി മാത്രം. 66.75 കോടിയുമായി 11-ാം സ്ഥാനത്തെത്തിയ എ.ആര്‍. റഹ്മാന്‍ ആണ് തെന്നിന്ത്യയിലെ ഒന്നാമന്‍. 50 കോടിയുമായി രജനികാന്ത് 14-ാമത്. പവന്‍ കല്യാന്‍ (31.33 കോടി) 24-ാമത്.30.33 കോടിയുമായി വിജയ് 26-ാം സ്ഥാനത്താണ്. 28 കോടിയുമായി ജൂനിയര്‍ എന്‍.ടി.ആര്‍ 28-ാമതും 26 കോടി സമ്പാദ്യവുമായി വിക്രം 29-ാമതുമാണ്. മഹേഷ് ബാബു (24.33 കോടി) 33-ാം സ്ഥാനത്തെത്തിയപ്പോള്‍ 23.67 കോടിയുമായി സൂര്യ തൊട്ടുപിന്നിലെത്തി. വിജയ് സേതുപതിയുടെ മുന്നേറ്റമാണ് എടുത്തുപറയേണ്ടത്. 36-ാംസ്ഥാനത്തുള്ള നാഗാര്‍ജുനയെ (22 കോടി) പിന്നിലാക്കി 23.67 കോടിയുമായി 34ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയ്‌ക്കൊപ്പമെത്തി. നടിമാരില്‍ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണ്‍ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക. മഹേന്ദ്രസിങ് ധോനിയാണ് അഞ്ചാമത്. (101.77 കോടി). ആറാമത് ആമിര്‍ ഖാന്‍ (97.5 കോടി). 7. അമിതാഭ് ബച്ചന്‍ (96.17 കോടി). 8. രണ്‍വീര്‍ സിങ്(84.67 കോടി). 9. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (80 കോടി). 74 കോടിയുമായി അജയ് ദേവ്ഗണ്‍ പത്താമത്.
ഹൃതിക് റോഷന്‍ (19.56 കോടി), ജോണ്‍ എബ്രഹാം (19.3 കോടി), ധനുഷ് (17.25 കോടി), ഷാഹിദ് കപൂര്‍ (17.17 കോടി), ഐശ്വര്യ റായി (16.83 കോടി), അല്ലു അര്‍ജുന്‍ )15.67 കോടി), നയന്‍താര (15.17 കോടി), കമല്‍ഹാസന്‍ (14.2 കോടി).

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...