രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം
നാളെ മുതല്‍ തിരുവനന്തപുരത്ത് തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ 30 ലധികം നവാഗത പ്രതിഭകളുടെ സംവിധാനത്തിളക്കം. കാന്‍, വെനീസ്, ബെര്‍ലിന്‍, ലോക്കാര്‍ണോ തുടങ്ങിയ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രങ്ങളാണ് നവാഗതരുടേതായി ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം ചിത്രങ്ങളും ഇന്ത്യയില്‍ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്.
ലോക്കാര്‍ണോ മേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ റേ ആന്‍ഡ് ലിസ്, വെനിസ് മേളയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് ഖൈസ് നാഷിഫിനെ അര്‍ഹനാക്കിയ ടെല്‍ അവീവ് ഓണ്‍ ഫയര്‍, സാന്‍സെബാസ്റ്റ്യനില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ റോ ജോ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസി, കെനിയന്‍ സംവിധായിക വനൗരി കഹ്യു, അമേരിക്കന്‍ സംവിധായകനായ കെന്റ് ജോണ്‍സ്, വിയറ്റ്‌നാം സംവിധായികയായ ആഷ് മേഫെയര്‍, റുമേനിയന്‍ സംവിധായകന്‍ ഡാനിയേല്‍ സാന്റു എന്നിവരുടേതടക്കമുള്ള നവാഗത ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും.
ശാസ്ത്ര വിസ്മയമൊരുക്കി മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിന്
മൂന്ന് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ പ്രത്യേക ആകര്‍ഷണമാകും. ഫ്രഞ്ച് സംവിധായിക ക്ലെയര്‍ ഡെനീഷിന്റെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ഹൈലൈഫ് അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം ബോര്‍ഡര്‍, ഫ്രഞ്ച് സംവിധായകന്‍ ക്വാര്‍ക്‌സിന്റെ ഓള്‍ ദ ഗോഡ് സ് ഇന്‍ ദ സ്‌കൈ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
ലൊക്കാര്‍ണോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേഡ് പുരസ്‌ക്കാരം നേടിയ ക്ലെയര്‍ ഡെന്നിസിന്റെ ഹൈലൈഫ് ബഹിരാകാശ ദൗത്യത്തിലേര്‍പ്പെടുന്ന ഒരു സംഘം കുറ്റവാളികളുടെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്നു.
കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ നേടിയ ബോര്‍ഡര്‍ അയ് വിദെ ലിന്‍ഡ് ക്വിസ്സിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ്. ഗന്ധം കൊണ്ട് കുറ്റവാളികളെ തിരിച്ചറിയുന്ന പ്രത്യേക സിദ്ധിയുള്ള അതിര്‍ത്തി കാവല്‍ക്കാരിയുടെ കഥ പറയുന്ന ചിത്രം അക്കാദമി പുരസ്‌ക്കാരത്തിലെ മികച്ച വിദേശഭാഷാചിത്രത്തിനായുള്ള സ്വീഡന്റെ ഔദ്യോഗിക നാമനിര്‍ദ്ദേശം കൂടിയാണ്.
Shafi Theruvath
writerOther Articles

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍

  ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്

  മറഞ്ഞു, വയലിന്‍ വിസ്മയവും ഹിറ്റുകളുടെ ഇന്ദ്രജാലകനും