കുറുക്കൂട്ടിയില
മഴ നനഞ്ഞ വഴിയിടയില്‍
അരികു ചേര്‍ന്ന്
കുനിഞ്ഞു നില്‍ക്കുന്ന
ഗതകാല ശാഖികളിലെ
മിഴിനീരുണങ്ങാത്ത
കുറുക്കൂട്ടി ഇളം തളിരിലകള്‍
സ്‌കൂള്‍ ബാല്യ യാത്രയില്‍
കയ്യെത്തിപ്പറിച്ചടുത്ത്
സ്ലേറ്റിനൊടൊത്ത്
ചേര്‍ത്തുപിടിച്ച്
ഉച്ചവിശപ്പിന്
അമൃതേത്താകുന്നു
ഉപ്പുമാവിന്ന് നീട്ടുന്ന കൈവെള്ളയില്‍
കുറുക്കൂട്ടിയില തപിച്ചു നിന്നന്ന്
രാമകൃഷ്ണന്‍ കണ്ണോം
writer