കേരളപ്പിറവി
പിറവിയില്‍ നില്‍ക്കുന്ന കേരളമേ
നീ നിറവിലേക്കെത്തുന്ന കാലമെന്ന്?
പുതിയൊരു കേരളം കിനാവുകണ്ട്
ഉള്‍ത്തുടികൊട്ടുന്ന കാലമെന്ന്?
തുഞ്ചന്‍ കിളിമകളാവോളം പാടിയിട്ടും
മാമലനാടൊട്ടും വളര്‍ന്നതില്ല....!?
പ്രളയത്തിരവന്നു മൂടിയിട്ടും
കേരള മനസ്സു കുളിര്‍ന്നില്ല,
പലനാള്‍ രാമായണമോതിയിട്ടും
ഹൃദയത്തില്‍ രാമന്‍ കരേറിയില്ല,
ഗുരുദേവന്‍ ദര്‍ശനം നല്‍കിയിട്ടും
നമ്മിലെ വമ്പൊട്ടും ലോപിച്ചില്ല,
അമ്മിഞ്ഞത്തുള്ളികളെന്നപോലെ
യലിഞ്ഞില്ല ഭാരതാംബ നമ്മിലൊട്ടും,
നല്ലവാക്കോതുവാന്‍ നേരമില്ല,
സല്‍വൃത്തിചെയ്യാനും സമയമില്ല,
എവിടേക്കോ പായുന്നു ഗതിയില്ലാതെ
കുരുക്ഷേത്രം തപ്പുന്ന ഗാന്ധാരിപോല്‍...
പിറവിയില്‍ നില്‍ക്കുന്ന കേരളമേ
നീ നിറവിലേക്കുന്ന കാലമെന്ന്?
ആശയത്തികവിലേക്കെത്തുന്ന കാലമെന്ന്?..
Raghavan bellippady
WriterOther Articles