ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
ലൈലത്തുല്‍ ഖദ്ര്‍ എന്ന അനുഗ്രഹങ്ങള്‍ ചൊരിയുന്ന ഏറെ ശ്രേഷ്ഠമായ രാവിനെ പ്രതീക്ഷിച്ച് റമദാന്‍ 27-ാം രാവായ ഇന്നലെ രാത്രി പള്ളികളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും വിശ്വാസികളുടെ ഒഴുക്കായിരുന്നു. പള്ളികളില്‍ ദീര്‍ഘനേര തസ്ബീഹ് നിസ്‌കാരങ്ങളും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവും സിയാറത്തും നടന്നു. മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി വിശ്വാസികളെ കൊണ്ട് ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ നിറഞ്ഞ് കവിഞ്ഞിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. അതിന്റെ സന്ദേശം ഇങ്ങനെയാണ്. ഖുര്‍ആനെ നാം അവതരിപ്പിച്ചത് ലൈലത്തുല്‍ ഖദ്‌റിലാകുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്നാണ് മനസ്സിലാക്കുന്നത്? ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണ്.
ശഅ്ബാനില്‍ തിരുനബി നടത്തിയ ഉത്‌ബോധനത്തില്‍, ജനങ്ങളെ നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നുവെന്നും ആ മാസത്തിലൊരു രാവുണ്ടെന്നും ആയിരം മാസത്തേക്കാള്‍ നന്മ നിറഞ്ഞതാണെന്നും അരുളിയിട്ടുണ്ട്. പണ്ഡിത നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈലത്തുല്‍ ഖദ്ര്‍ റമദാന്‍ 27നാണെന്ന് സൂചിപ്പിക്കുന്നത്. എന്നാല്‍ 27ന് എന്നത് ഒരു സാധ്യത മാത്രമാണ്.
ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ 9 അക്ഷരങ്ങളാണ് ഉള്ളത്. അത് സൂറത്തില്‍ മൂന്ന് തവണ ആവര്‍ത്തിക്കുന്നു. ഇത് ഗുണിക്കുമ്പോള്‍ 27 എന്ന അക്കം ലഭിക്കുന്നതാണ് 27-ാം രാവിനെ ലൈലത്തുല്‍ ഖദ്‌റിനെ സൂചിപ്പിക്കുന്ന ഒരു നിഗമനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അല്ലാഹുവിന്റെ ആജ്ഞാനുസരണം മലക്കുകള്‍ ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ഭൂമിയില്‍ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്റെ രാവാണത്. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാവാണെന്നത് ആ രാവിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പൂര്‍വ്വകാല സമുദായങ്ങളെ പരിശോധിക്കുമ്പോള്‍ അവരെല്ലാം ദീര്‍ഘായുസ്സുക്കളായിരുന്നു എന്നാണ് പറയുന്നത്. തന്റെ സമുദായത്തിന് അത്രയും ആയുസ് ലഭിക്കാത്തതില്‍ പ്രവാചകന്‍ സങ്കടപ്പെട്ടിരുന്നു. അതിന്റെ പരിഹാരത്തിനാണ് ലൈലത്തുല്‍ ഖദ്ര്‍ വിളംബരപ്പെടുത്തിയെന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.





Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...