അമ്മുട്ടി ബല്ലാത്തൊരു പഹയന്
അമ്മുട്ടിക്ക് ഉമ്മട്ടമെന്ന് കുഞ്ഞിപ്പ. ഉമ്മട്ടമല്ല ഉബ്ബേസമെന്ന് അന്തുപ്പ, ഉബ്ബേസല്ല ഓന്റെ അഭ്യാസമാണെന്ന് കുഞ്ഞാലി.
അമ്മുട്ടിക്ക് സീരിയസ്. മംഗലാപുരത്തെ ഏതോ ഒരു അറവ് ശാലയില്‍ (ആസ്പത്രില്) അഡ്മിറ്റാക്കിയിട്ട്ണ്ട് -അമ്മുട്ടിയുടെ ജിഗ്രി ദോസ്ത് ഒറ്റക്കണ്ണന്‍ ഉമ്പായി പറഞ്ഞു.
ഈ ഒറ്റക്കണ്ണന്‍ നാക്കെടുത്താല്‍ കളവല്ലാതെ പറയില്ല. വിശ്വസിക്കാന്‍ കൊള്ളാത്തവന്‍. ഓന്റെ മറ്റേ കണ്ണും കുത്തിപ്പൊട്ടിക്കണം-കുഞ്ഞാലി പറഞ്ഞു.
കുഞ്ഞാലിന്റെ കണ്ണ് കോസ് കണ്ണ്. ചാറ് നോക്കുമ്പോ പൂള് കാണുന്നോന്‍. നിന്റെ രണ്ട് കണ്ണും കുത്തിപ്പൊട്ടിക്കും -ഉമ്പായി ദേഷ്യത്തോടെ പറഞ്ഞു. ഇരുവരും വാക്കുതര്‍ക്കങ്ങള്‍ നടത്തുന്നതിനിടയില്‍ പോക്കറ് ഓടിവന്നു പറഞ്ഞു: അമ്മുട്ടിക്ക് സീരിയസ്. മംഗലാപുരത്ത് അഡ്മിറ്റാക്കിയിട്ടുണ്ട്. ഉമ്മട്ടവും ഉബ്ബേസവും മാത്രമല്ല. ഗുമ്മന്റെ പിടിത്തവും പ്രസറും സുഗറും ജോറായിട്ട്ണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് വാതം മൂര്‍ച്ഛിച്ച് അമ്മുട്ടിയെ ആയുര്വേദാസ്പത്രീല് കിടത്തിച്ചികിത്സിപ്പിച്ചിരുന്നു. ഉഴിച്ചിലും പിഴിച്ചിലും നടത്തുന്ന പഞ്ചകര്മ്മ്കാരന് ലീവിലായത് കൊണ്ട് വീല്‍ചെയര്‍ ഉരുട്ടുന്നവനും കക്കൂസ് കഴുകുന്നവനും അമ്മുട്ടിയെ എടുത്ത് എണ്ണപ്പാത്തിയിലിട്ട് നല്ലോണം ചവിട്ടിത്തിരുമ്മി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെ അമ്മുട്ടിയുടെ നടുവിന്റെ ഇസ്കൂറ് ഇളകിപ്പോയി. അമ്മുട്ടി കിടപ്പിലായി. അവസാനം ശാന്താറാംഷെട്ടി നെട്ടും ബോള്‍ട്ടും ഇട്ട് കൊടുത്ത് ഒരു വിധത്തില്‍ നടത്തിച്ചു.
പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മുട്ടിക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല. കാരണം കലര്‍പ്പില്ലാത്ത നാടന്‍ ഭക്ഷണം.
രാത്രിയില്‍ ബാക്കിയായ കുള്ത്ത കഞ്ഞി അവ്വല്‍ സൊബിക്ക് എണീറ്റ് കഴിക്കും. ഒമ്പത് മണിക്ക് കൊര്ത്തിപ്പത്തലും മീന്‍ചാറും. അല്ലെങ്കില്‍ ഓട്ട്പോളയും പാലും. ഉച്ചക്ക് കഞ്ഞി. വൈകിട്ട് അവിലും ബെല്ലത്തിന്റെ ചായയും. രാത്രിയില്‍ നിര്‍ബന്ധമില്ല. തിന്നാന്‍ കിട്ടിയാല്‍ വല്ലതും തിന്നും. ഇല്ലങ്കിലില്ല. എല്ലാ ദിവസവും വൈകിട്ട് കഞ്ഞിവെള്ളം കുടിക്കും, നടക്കും. അന്ന് അമ്മുട്ടിയുടെ തടിക്ക് നല്ല റാഹത്തും ഹാഫിയത്തും ഉണ്ടായിരുന്നു.
അമ്മുട്ടി നാട് വിട്ട് വ്യാജസിദ്ധനായി പേരും പ്രശസ്തിയും ആയതില്‍ പിന്നെ നല്ലൊരു തുക ദിവസവും കയ്യില്‍ വരാന്‍ തുടങ്ങി. അമ്മുട്ടി സമ്പന്നനായി. പിന്നെപ്പറയേണ്ട, ജിവിതം തന്നെ ആകെ മാറി.
പണത്തിന്റെ ഹുങ്കില്‍ മതിമറന്ന അമ്മുട്ടി അവിലും കഞ്ഞിയും വലിച്ചെറിഞ്ഞ് ഫാസ്റ്റ് ഫുഡിലേക്ക് തിരിഞ്ഞു. കുയിമന്തി, ചുട്ടകോയി, ബേക്കറി സാധനങ്ങള്‍, മുന്തിയതരം ഡ്രസുകള്‍... ജീവിതം അടിപൊളി. പണ്ട് അടുപ്പില്‍ ചേര പാഞ്ഞോണ്ടിരുന്ന കാലത്ത് സഹായിച്ച അയല്‍ക്കാരെ കണ്ടാലറിയില്ല. അമ്മുട്ടിയുടെ ഭാര്യ കിബ്റ് മൂത്ത് അടുക്കളയില്‍ കയറാറില്ല. അയല്‍പ്പക്കക്കാരോട് മിണ്ടാറുമില്ല. തീറ്റയും കുടിയും പുറത്ത് നിന്നായത് കൊണ്ട് അടുക്കളയുടെ അടുപ്പില്‍ തീ പുകയാറില്ല. മെലിഞ്ഞുണങ്ങിയ അമ്മുട്ടിയുടെ ശരീരം ചാക്കില്‍ പഞ്ഞി കുത്തി നിറച്ചത് പോലെയായി. ഈര്‍ക്കില്‍ പോലെയായിരുന്ന ഭാര്യ തടിച്ച് കൊഴുത്ത് ഒരാനക്കുട്ടിയായി. അതോടെ രോഗങ്ങളോരോന്നായി ശരീരത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങി. നാട്ടിലെയും മറുനാട്ടിലെയും ആസ്പത്രികളായ ആസ്പത്രി മുയ്മനും അമ്മുട്ടിയും ഭാര്യയും കയറിയിറങ്ങി. മകന് ഗള്‍ഫീന്ന് അയച്ച് കൊടുത്ത പണം സകലതും ആസ്പത്രിയില്‍ ചികിത്സക്കായി ചെലവഴിച്ചു. എന്നിട്ടെന്ത് ഫലം അമ്മുട്ടിയുടെ തീറ്റയും കുടിയും മുട്ടി. ഇനി അവസാനത്തെ ഒന്നരമണി മുട്ടാന്‍ അധികനാള്‍ വേണ്ടി വരില്ലയെന്നത് ജന സംസാരം.
ചോരത്തിളപ്പുള്ള കാലത്ത് അമ്മുട്ടി ആരാമോന്‍, ആളൊരു ജഗജില്ലി. കവലയിലെ ഒന്നാന്തരം ചട്ടമ്പി. വേണ്ടതിനും വേണ്ടാത്തതിനും കയ്യിടും. ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ കവല തന്റെ നിയന്ത്രണത്തിലാണെന്നാണ് അമ്മുട്ടിയുടെ വിചാരം. ചെറുപ്പത്തിലെ റൗഡിപ്പടം കണ്ട് രസിച്ച് റൗഡിയായി മാറിയ അമ്മുട്ടി മമ്മുട്ടിയുടെ റൗഡിപ്പടം ഒന്നും കാണാതെ വിട്ടില്ല. രാജമാണിക്യവും പോക്കിരിരാജയും ചട്ടമ്പിനാടും അമ്മുട്ടിക്കേറെ പ്രിയപ്പെട്ട പടങ്ങളായിരുന്നു. ഒരു ചട്ടമ്പിക്ക് വേണ്ട എല്ലാ ദുര്‍ഗുണങ്ങളും അമ്മുട്ടിക്കുണ്ടായിരുന്നു. പോക്കറ്റടി, പിടിച്ച് പറി, തേങ്ങാ മോഷണം, കഞ്ചാവ് വില്‍പ്പന, കന്നുകാലി മോഷണം, അടിപിടി, പോരാത്തതിന് പരദൂഷണവും കല്യാണം മുടക്കലും. സഹിക്ക വയ്യാതെ നാട്ടുകാര്‍ നിരന്തരം പൊക്കിയെടുത്ത് പെരുമാറിയിട്ടും ഒരു കൂസലോ കുലുക്കമോയില്ല. പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല എന്ന മട്ടില്‍ ഒരൊറ്റയിരിപ്പ്. ഓഖി വന്നടിച്ചാലും അമ്മുട്ടി ഓകെ. അനങ്ങില്ല. അതിനേക്കാളും വലിയ തൂഫാനാണ് അമ്മുട്ടി. തൊലിക്കട്ടിയാണെങ്കില്‍ മന്ത്രിമാര്‍ വരെ തോറ്റുപോകും. ഒരിക്കല്‍ അമ്മുട്ടിയെ പാമ്പ് കടിച്ചു. നല്ല വിഷമുള്ള പാമ്പായിരുന്നു. കടിച്ചയുടനെ പാമ്പ് ചത്തുപോയി.
അമ്മുട്ടിക്ക് ഇമ്മട്ടില്‍ ഉമ്മട്ടം വന്നാല്‍ വിമ്മിട്ടമുണ്ടാകുന്നത് മൂന്ന് പേര്‍ക്കാണ്. (ഉമ്പായിക്കും അന്തുപ്പാക്കും കുഞ്ഞിപ്പാക്കും). ഒരു സെക്കന്റ് നേരം അമ്മുട്ടിയെ കണ്ടില്ലെങ്കില്‍ ഇവറ്റകള്‍ക്ക് പിരാന്താവും. ആരാന്റെ ദുസ്മനെണ്ണാന് അമ്മുട്ടിയെപ്പോലെ മറ്റൊരു ഫിത്നാക്കാരന് കവലയില്‍ വേറെ ഇല്ല. കവലയിലെ കടകള്‍ തുറക്കുന്നതിന് മുമ്പ് അതിരാവിലെത്തന്നെ അമ്മുട്ടി കവലയിലെത്തും. കടകള്‍ തുറക്കുന്നത് വരെ ബീഡിയും വലിച്ച് കടത്തിണ്ണയിലോ ബസ്സ്റ്റോപ്പിലോ കുത്തിയിരിക്കും. കടതുറക്കുമ്പോള്‍ അമ്മുട്ടിയുടെ വായ് തുറക്കും. രാത്രിയില്‍ കടയടക്കുമ്പോള്‍ വായ അടക്കും. എഴുത്തും വായനയും അറിയില്ലെങ്കിലും പത്രാസ് കാണിക്കാന്‍ കയ്യിലൊരു പത്രം നിര്‍ബന്ധം. പത്താം ക്ലാസുകാരന് പത്രോസ് എന്നും പത്രം വായിച്ച് കേള്‍പ്പിക്കും. കേട്ട വാര്‍ത്തകള്‍ വള്ളിപുള്ളി തെറ്റാതെ കവലയില്‍ വിളമ്പും. ചൂടുചൂട് വാര്‍ത്തകള്‍ സമയാസമയം എത്തിക്കുന്നതുകൊണ്ട് ജനങ്ങളുടെ വക ചായയും ബീഡിയും ഫ്രീ. (ഓസിക്ക് കിട്ടിയാല്‍ ആസിഡും കുടിക്കും).
അമ്മുട്ടിക്ക് വട്ടച്ചെലവിനുള്ള വഴി കവലയില്‍ നിന്ന് കിട്ടും. വീട്ടുചെലവിനുള്ള വക അല്ലറ ചില്ലറ മോഷണം നടത്തി എങ്ങനെയെങ്കിലും ഒപ്പിച്ച് പോകും. പാതിരാനേരത്ത് ആരാന്റെ തൊഴുത്തില്‍ കയറി കന്നുകാലികളെ അഴിച്ചോണ്ട് പോകും. പലരും പൊലീസില്‍ പരാതി കൊടുത്തെങ്കിലും അമ്മുട്ടിക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറല്ല. കാരണം കട്ടമൊതലിന്റെ പാതി പണം പൊലീസുകാര്‍ക്ക് കത്തിക്കാന്‍ വെക്കും. പൊലീസ് കണ്ണുചിമ്മി വാലാട്ടും. അങ്ങനെ കുറേകാലം പൊടിക്കള്ളനായും പരദൂഷണ വിദ്വാനായും നാട്ടില്‍ വിലസി.
പഴയ എസ്.ഐ. മാറി പുതിയ എസ്.ഐ ചാര്‍ജ്ജെടുത്തതോടെ അമ്മുട്ടിയുടെ ഒന്നര മണിമുട്ടി. പുതിയ എസ്.ഐ. ആള് നേരെ വാ നേരെ പോ. അതുകൊണ്ട് അമ്മുട്ടിയുടെ തരികിട സ്വഭാവമൊന്നും അങ്ങേരുടെയടുത്ത് ചെലവായില്ല. പുതിയ എസ്.ഐ. അമ്മുട്ടിയെ കുനിച്ചുനിര്‍ത്തി നാഭിക്കിട്ട് ചവിട്ടി. ഇടിയുടെ ആഘാതം തൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയാതെ കുറേനാള്‍ ആസ്പത്രിയില്‍ കിടക്കേണ്ടി വന്നു.
ഇനിയും നാട്ടില്‍ നിന്നാല്‍ മൂത്രസഞ്ചി കേടായിക്കൊണ്ടേയിരിക്കും. അതോടെ കാറ്റും പോവും. ഇത് മനസിലാക്കിയ അമ്മുട്ടി ഭാര്യയേയും ജിഗ്രി ദോസ്ത് ഉമ്പായിനെയും കൂട്ടി അന്യനാട്ടിലെ കുഗ്രാമത്തിലേക്ക് താമസം മാറി. ശിഷ്ടകാലം ശിഷ്യരുമൊത്ത് വ്യാജസിദ്ധനായി വിലസാം എന്ന ദുരുദ്ദ്യേശത്തോടെയാണ് കുഗ്രാമത്തിലെത്തിയത്.
അന്ധവിശ്വാസങ്ങളുടെ അന്ധകാരം ആ കുഗ്രാമത്തെ മൂടപ്പെട്ടിരിക്കുന്നു. അമ്മുട്ടിക്കും ശിഷ്യനും തഴച്ചുവളരാനുള്ള നല്ല വളക്കൂറുള്ള മണ്ണായിരുന്നു ആ ഗ്രാമം.
ഒരു ദിവസം വൈകുന്നേരം അസര്‍ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുന്ന വഴി ഒരു നായ ചത്ത് കിടക്കുന്നത് അമ്മുട്ടിയുടെ ദൃഷ്ടിയില് പെട്ടു. തേടിയ വള്ളി കാലില്‍ ചുറ്റി. പെട്ടെന്ന് അമ്മുട്ടിക്ക് ഒരു ഇക്മത്ത് തോന്നി. ഉടനെ അമ്മുട്ടി ഒരു കാലില്‍ നിന്ന് ചെരുപ്പൂരി ചത്ത നായയുടെ വായയിലേക്ക് തിരുകിക്കയറ്റി മറ്റെ കാലിലെ ചെരുപ്പ് പള്ളി മുറ്റത്തഴിച്ച് വെച്ച് അമ്മുട്ടി പള്ളിയില്‍ കയറി. നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ അമ്മുട്ടി നാലാള് കേള്‍ക്കെ എന്റെ ഒരു ചെരുപ്പ് കാണാനില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ചെരുപ്പ് നായ കടിച്ചോണ്ട് പോയിട്ടുണ്ടാവും-ഉമ്പായി പറഞ്ഞു.
അങ്ങനെയാണെങ്കില്‍ എന്റെ ചെരിപ്പ് കടിച്ചോണ്ട് പോയ നായ വഴിയില്‍ ചത്ത് കാണും-അമ്മുട്ടി തറപ്പിച്ച് പറഞ്ഞു. നിസ്കാരം കഴിഞ്ഞ് പിരിഞ്ഞവര്‍ വഴിയില്‍ ആ കാഴ്ച കണ്ട് ഞെട്ടി. അമ്മുട്ടി പറഞ്ഞത് ഫലിച്ചിരിക്കുന്നു. കണ്ടോ അമ്മുട്ടിയുടെ ചെരുപ്പ് കടിച്ചോണ്ടോടിയ നായ ചത്ത് കിടക്കുന്നത് കണ്ടോ...
അസാമാന്യനായ ജ്ഞാനിയാണ് അമ്മുട്ടി. ആ കാഴ്ച കണ്ട് നിന്നവരുടെ മനസ്സ് മന്ത്രിച്ചു.
അമ്മുട്ടി നിസ്സാരക്കാരനല്ലെന്നും കാര്യമായ ആളാണെന്നും ജനങ്ങള്‍ മനസ്സിലുറപ്പിച്ചു. അതോടെ നാട്ടുകാരുടെ വലിയൊരു ഒഴുക്ക് അമ്മുട്ടിയുടെ വീട്ടിലേക്ക് ഒഴുകി.
സിദ്ധവേഷം കെട്ടിയ അമ്മുട്ടി ആളൊരു കരിനാക്കുകാരന്‍ കൂടിയാണ്. ചില നേരങ്ങളില്‍ അമ്മുട്ടിയുടെ കരിനാക്ക് അമ്പേറ്റത് പോലെ കുറിക്ക് കൊള്ളും. അങ്ങനെയുള്ള ഒരു സംഭവം ആ ഗ്രാമത്തിലുണ്ടായി.
പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും അസൈനാറാജിക്ക് തന്റെ വളപ്പിലെ കരിങ്കല്‍പാറ പൊട്ടിക്കാനായില്ല. വെടി മരുന്ന് വെച്ചിട്ടും പാറ പൊട്ടാതായപ്പോള്‍ അസൈനാര്‍ ഹാജി കരിനാക്ക് വീരന് അമ്മുട്ടിയെ സമീപിച്ചു. അമ്മുട്ടി പാറ പൊട്ടിച്ച് കൊടുക്കാമെന്ന് സമ്മതിച്ചു.
പാതിരാത്രിയില്‍ ആരും കാണാതെ അമ്മുട്ടി പാറപ്പുറത്ത് വലിയൊരു തുണി പുതപ്പിച്ച് വീട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസം അതിരാവിലെ എല്ലാവരും എഴുന്നേല്‍ക്കുന്നതിന് മുമ്പ് അമ്മുട്ടി മൂടിപ്പുതപ്പിച്ച പാറയുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: നേരം പുലര്‍ന്നു. പുതപ്പ് മാറ്റി എഴുന്നേല്ക്കാറായില്ലെ. പറയേണ്ട താമസം അഗ്നി പര്‍വ്വതം കണക്കെ പാറ പൊട്ടിത്തെറിച്ച് ചെറുകഷ്ണങ്ങളായി ചിതറി. ഹസൈനാര്‍ ഹാജി സന്തോഷം കൊണ്ട് അമ്മുട്ടിയെ കെട്ടിപ്പിടിച്ചു. ചെവിയില്‍ മന്ത്രിച്ചു. അമ്മുട്ടി നീ ആളൊരു ബല്ലാത്ത പഹയന് തന്നെ.

കെ.കെ. അബ്ദു കാവുഗോളി
writer
writer
Other Articles